Breaking News

മലയോരത്ത് ശക്തമായ മഴ തുടരുന്നു.. മണ്ണിടിച്ചിൽ സാധ്യതയുള്ള കൊന്നക്കാട്ടെ രണ്ട് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു


 


വെള്ളരിക്കുണ്ട്: മലയോരത്ത് ഇടിയോടു കൂടിയ ശക്തമായ മഴ തുടരുകയാണ്. ബളാൽ ഗ്രാമപഞ്ചായത്ത് യോഗം ചേർന്ന് ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ള മാലോം വില്ലേജിലെ കൊന്നക്കാട് കൂളിമട പ്രദേശത്തെ 2 കുടുംബങ്ങളെ അടുത്തുള്ള ബന്ധുവീട്ടിലേക്കു മാറ്റിപാർപ്പിച്ചു.
രാജന്റെയും സതീഷ്ന്റെയും കുടുംബത്തെയാണ് മാറ്റി പാർപ്പിച്ചത്.


മലയോരത്തേക്കുള്ള യാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കണം. കനത്ത മഴയിൽ ചെറുപുഴ-ചിറ്റാരിക്കാൽ റോഡിൽ അരിയിരുത്തി ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു.
കനത്ത മഴയിൽ ചെറുപുഴ-ചിറ്റാരിക്കാൽ റോഡിൽ അരിയിരുത്തി ക്ഷീരോൽപാദക സഹകരണ സംഘത്തിന് സമീപം വെള്ളക്കെട്ട്. വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത വിധമാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. നാട്ടുകാർ രക്ഷാപ്രവർത്തനങ്ങൾക്കായി രംഗത്തുണ്ടെങ്കിലും യാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കണം.

No comments