Breaking News

വെള്ളരിക്കുണ്ട് താലൂക്കിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യത ബളാൽ പഞ്ചായത്തിൽ അടിയന്തിര ജാഗ്രതായോഗം ചേർന്നു




വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് പൊതു ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ബളാൽ പഞ്ചായത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടിയന്തിര ജാഗ്രതാ സമിതിയോഗം ചേർന്നു.

വനപ്രദേശങ്ങളോട് ചേർന്ന് താമസിക്കുന്നവരും പുഴയോരങ്ങൾക്കടുത്ത്‌ താമസിക്കുന്ന വരും അതീവ ജാഗ്രത പാലിക്കണം.

കടവുകളിലും പുഴകളിലും യാതൊരു വിധ കാരണ വശാലും അടുത്ത രണ്ടു ദിവസങ്ങളിൽ ആളുകൾ ഇറങ്ങരുത്.

കൂടുതൽ മഴ ലഭിക്കുകയും പ്രാദേങ്ങളിൽ മഴക്കെടുതി സംവിക്കുകയും ചെയ്താൽ ആ വിവരം കൺട്രോൾ റൂമുമായി ബന്ധപ്പെടണം




അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ താഴെ




04672-242300




8547618470




04672242320




9497980931




9496049746




9496049747




8547617422




8547617417




8547617439




6238088314.




ജാഗ്രതാ യോഗത്തിൽ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു

വൈസ് പ്രസിഡന്റ് എം. രാധാമണി,ബ്ലോക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്,സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി. പത്മാവതി,ടി. അബ്ദുൾ കാദർ, വെള്ളരിക്കുണ്ട് സി. ഐ. എൻ. ഒ. സിബി,ഡെപ്യൂട്ടി തഹസിൽദാർ കെ.ബി. രാമു,വില്ലേജ് ഓഫീസർ ഷിബു പഞ്ചായത്തംഗങ്ങളായ ജോസഫ് വർക്കി, മോൻസി ജോയ് പഞ്ചായത്ത്‌ സെക്കട്ടറി കെ. റാഷിദ്‌ എന്നിവർ പങ്കെടുത്തു




No comments