Breaking News

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന തേനീച്ച വളർത്തൽ പരിശീലന പരിപാടിക്ക് എടത്തോട് തുടക്കം


 

എടത്തോട്: റബ്ബർ ഉത്പാദക  സംഘം  ഇടത്തോട്, കൃഷിഭവൻ  ബളാൽ, മില്ലിഫെറ സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെ  മൂന്ന് ദിവസം  നീണ്ടുനിൽക്കുന്ന തേനീച്ച വളർത്തൽ   പരിശീലന പരിപാടി ആരംഭിച്ചു.

എടത്തോട് മിൽമ്മ ഹാളിൽ ആരംഭിച്ച പരിശീലന പരിപാടി ബളാൽ പഞ്ചായത്ത്‌ പ്രഡിഡന്റ് രാജു കട്ടക്കയം ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ ജോസഫ് വർക്കി അധ്യക്ഷത വഹിച്ചു.

കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ. ചെറിയാൻ ജോസഫ്. വിനോദ് മണ്ഡപം, കെ.അനിൽ കുമാർ. എന്നിവർ പങ്കെടുത്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി40 ഓളം പേർ പരിശീലന പരിപാടിഈമാസം 23 ന് സമാപിക്കും. തേനീച്ച കൃഷി ഫോട്ടോ പ്രദർശനവും നടന്നു.

No comments