Breaking News

കെ എസ് യു മാലോത്ത് കസബ പൂർവ വിദ്യാർത്ഥി വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്ലാസ്സ്‌ മുറികൾ പെയിന്റ് ചെയ്തു വൃത്തിയാക്കി

വള്ളിക്കടവ്  :ഏറെ നാളത്തെ ഇടവേളക്ക് ശേഷം സ്കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഉള്ള സൗകര്യം ഒരുക്കാൻ കെ എസ് യു മാലോത് കസബ പൂർവ വിദ്യാർത്ഥി കൂട്ടായ്മയും. മാലോത് കസബ സ്കൂളിലെ  പി ടി എ യും അദ്ധ്യാപകരും നവംബർ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ വേണ്ട ക്രമീകരണങ്ങൾ ചെയ്യുമ്പോൾ കാഴ്ച്ചക്കാരായ് മാറി നിൽക്കാതെ അവരും പഠിക്കട്ടെ എന്ന ആശയത്തോടെ കെ എസ് യു കൂട്ട്ടായ്‌മ അംഗങ്ങളും പെയിന്റിംഗ് പ്രവർത്തി ഏറ്റെടുക്കുകയായിരുന്നു.രണ്ട് ദിവസമായി കൂട്ടായ്മയുടെ നേതൃത്വത്തിൽ മാലോത് കസബ സ്കൂളിലെ ക്ലാസ്സ്‌ മുറികൾ പെയിന്റ് ചെയ്‌തത്‌ മനോഹരമാക്കുന്ന പ്രവർത്തനം തുടരുകയാണ്. സ്മിജു ഗോവിന്ദ്, ജൈനെഷ്,അമൽ പാറത്താൽ,സുബിത് ചെമ്പകശേരി, ഹെലോയ്‌സ് ജോർജ്, അമൽ അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.

No comments