Breaking News

സി.പി.ഐ.എം മാലോം ലോക്കൽ സമ്മേളനത്തിന് മുന്നോടിയായി ഓൺലൈൻ കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു

മാലോം: ഒക്ടോബർ 24, 25 തീയ്യതികളിൽ മാലോത്ത് വച്ച് നടക്കുന്ന സിപിഐഎം മാലോം ലോക്കൽ സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം ഓൺലൈൻ കലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മൊബൈൽ ഫോട്ടോഗ്രാഫി (വിഷയം: പ്രകൃതി ) കാർട്ടൂൺ രചന (വിഷയം: ഇന്ധനവില വർദ്ധനവ് ) കവിതാ പാരായണം, സിനിമാ ഗാനം(കരോക്കെ ) എന്നിങ്ങനെ നാല് ഇനങ്ങളിലാണ് മത്സരം. ഒക്ടോബർ  18, 19, 20 തീയ്യതികളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലേക്ക് അതാത് വിഭാഗം രചനകൾ അയക്കാവുന്നതാണ്.

മൊബൈൽ ഫോട്ടോഗ്രാഫി - 9446296256. 

നാടൻപാട്ട്- 8113991358. കാർട്ടൂൺ- 8156893320. സിനിമാഗാനം -8943508007

എൻട്രികൾ ലഭിക്കേണ്ട അവസാന തീയ്യതി ഒക്ടോബർ 20ന് വൈകിട്ട് 6 മണി. മത്സരം

ബളാൽ,വെസ്റ്റ്എളേരി , ഈസ്റ്റ് എളേരി പഞ്ചായത്തിൽ ഉൾപ്പെട്ടവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

No comments