Breaking News

പരപ്പയിലെ ഗ്രാമീണബാങ്ക് എടിഎമ്മിൽ നിന്നും കളഞ്ഞുകിട്ടിയ പത്തായിരം രൂപ ബാങ്കിൽ ഏൽപ്പിച്ച് പൊതുപ്രവർത്തകൻ മാതൃകയായി

 


പരപ്പ: കഴിഞ്ഞ ദിവസം പരപ്പ ഗ്രാമീണ ബാങ്കിൻ്റെ എടിഎമ്മിൽ പണം എടുക്കാൻ ചെന്ന ബിരിക്കുളം പ്ലാത്തടം സ്വദേശിയായ വി.കെ മോഹനന് എ ടി എം കൗണ്ടറിന് ഉള്ളിൽ  പത്തായിരം രൂപ വീണുകിടക്കുന്നത് കാണുകയും ഇന്നലെ ബാങ്ക് അവധി ആയതിനാൽ ഇന്ന് അദ്ദേഹം ആ പണം ഗ്രാമീണ ബാങ്ക് മാനേജരെ ഏൽപ്പിക്കുകയും ചെയ്തു. സി പി ഐ നേതാവും ബിരിക്കുളം ബാങ്ക് ഡയക്ടറുമായ വി.കെ മോഹനൻ സമയോചിതമായികളഞ്ഞുകിട്ടിയ പണം  ബാങ്കിനെ ഏൽപ്പിച്ചതിനാൽ പണം നഷ്ടപ്പെട്ട വ്യക്തിക്ക് അത് തിരിച്ചു കിട്ടാൻ ഏറെ സഹായകരമാകും. പണം നഷ്ടപ്പെട്ട വ്യക്തി തെളിവുകളുമായി പരപ്പ ഗ്രാമീണ ബാങ്കിനെ സമീപിച്ചാൽ പണം തിരിച്ച് നൽകുമെന്ന് മാനേജർ അറിയിച്ചു.

No comments