Breaking News

പോലീസ് സേനാംഗങ്ങളെ ആദരിച്ച് വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സ് കോളേജ്


വെള്ളരിക്കുണ്ട്: അന്താരാഷ്ട്ര പോലീസ് ദിനത്തോടനുബന്ധിച്ച് വെള്ളരിക്കുണ്ട് സെൻ്റ്. ജൂഢ്സ് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ പോലീസ് സേനാംഗങ്ങളെ ആദരിച്ചു. കോളേജ് മാനേജർ ഡോ.ജോൺസൻ അന്ത്യാങ്കുളം അധ്യക്ഷത വഹിച്ച പരിപാടി വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ എൻ.ഒ സിബി ഉദ്ഘാടനം ചെയ്തു. കർത്തവ്യ നിർവ്വഹണത്തിനിടയിൽ ജീവൻ വെടിഞ്ഞ പോലീസ് സേനാംഗങ്ങൾക്ക് ചടങ്ങിൽ  ആദരാഞ്ജലികൾ അർപ്പിച്ചു. കോളേജ് മാനേജർ വെള്ളരിക്കുണ്ട് സ്റ്റേഷനിലെ പോലീസ് സേനാംഗങ്ങളെ ആദരിച്ചു. അസി.മാനേജർ ഫാ.സ്റ്റെഫിൻ വള്ളിയിൽ, വിദ്യാർത്ഥി പ്രതിനിധി ജിതിൻ ടോമി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.സി മെർലിൻ സ്വാഗതവും റിസ്ന ജോയി നന്ദിയും പറഞ്ഞു.

No comments