Breaking News

സഹകരണ അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരിയെ അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു






വെള്ളരിക്കുണ്ട്: പരപ്പ സഹകരണ അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരിയെ അപമാനിക്കാൻ
ശ്രമിച്ച കേസ്സിലെ പ്രതിയെ
വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ
എൻ.ഒ സിബിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു.
പരപ്പ ടൗണിലെ വ്യാപാര
സ്ഥാപനങ്ങളിലേയും ബാങ്കുകളിലേയും
സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു
നടത്തിയ മികച്ച അന്വേഷണത്തിൻ്റെ ഭാഗമായാണ് പ്രതിയെ
പിടികൂടിയത്.
പരപ്പ പുലിയംകുളത്തെ ഷമീം(28) ആണ് കേസിൽ അറസ്റ്റിലായത്.


അന്വേഷണം നടക്കുന്നറിഞ്ഞ് നാട്ടിൽ നിന്നും കടന്നുകളയാൻ ശ്രമിച്ച പ്രതിയെ വിദഗ്ദമായ നീക്കത്തിലൂടെയാണ് പിടികൂടിയതെന്ന് അന്വേഷണത്തിന് നേതൃത്വം കൊടുത്ത വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ എൻ.ഒ സിബി മലയോരം ഫ്ലാഷിനോട് പറഞ്ഞു.


വെള്ളരിക്കുണ്ട് പൊലീസ്സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർമാരായ
വിജയകുമാർ.എം.പി ജയപ്രകാശ്
എന്നിവരും സീനിയർ സിവിൽ പോലീസ്
ഓഫീസർ നൗഷാദ് എം ടി പി ,സിവിൽ
പോലീസ് ഓഫീസർ അഭിലാഷ് എ.ടി.വി, ഹോം ഗാർഡ് ഗോപിനാഥ്
എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

No comments