Breaking News

ഗുരുനാഥൻമാർക്ക് ആദരമൊരുക്കി നീലേശ്വരം പ്രതിഭ കോളേജ് 1992-95 മലയാളം ബാച്ച് കൂട്ടായ്മ


നീലേശ്വരം: നീലേശ്വരം പ്രതിഭാ കോളേജ് 1992-95 മലയാളം ബാച്ച് കൂട്ടായ്മയായ ഒയലിച്ച-95 ന്റെ നേതൃത്വത്തിൽ ഗുരുനാഥൻമാർക്ക് ആദരമൊരുക്കി. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ് നേടിയ നാലപ്പാടം പത്മനാഭൻ, കണ്ണൂർ സർവകലാശാലയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ കെ.വി.സജീവൻ എന്നിവർക്കാണ് ആദരമൊരുക്കിയത്. എഴുത്തുകാരൻ മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു. എം.കെ.പ്രിയ അധ്യക്ഷയായിരുന്നു. നാലപ്പാടം പത്മനാഭൻ, കെവി.സജീവൻ, സി.ചന്ദ്രകാന്തൻ, രാജു.സി.കാരാക്കോട്, ജി.ശിവദാസൻ, ഉപേന്ദ്രൻ ബങ്കളം, വിജയൻ പൊള്ളക്കട, രവീന്ദ്രൻ മലപ്പച്ചേരി, ജയരാജൻ ചന്തേര, സത്യൻ പുതുക്കൈ, എ.സി.ജയശ്രീ, ജയലക്ഷ്മി, ഉഷാദേവി, സുജയ, പി.വി.ഉമ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ അനുമോദിച്ചു

No comments