Breaking News

ജില്ലയിലെ മികച്ച നിയമസഹായ പ്രവർത്തനത്തിനുള്ള അംഗീകാരം നേടി എളേരിത്തട്ടിലെ മഹേശ്വരി


എളേരി: ജില്ലയിലെ മികച്ച നിയമസഹായ പ്രവർത്തനത്തിനുള്ള അംഗീകാരം എളേരിത്തട്ടിലെ മഹേശ്വരിക്ക്. ലീഗൽ സർവീസസ് അതോരറ്റിയുടെ സൗജന്യ നിയമ സഹായം ജനങ്ങൾക്കിടയിൽ എത്തിക്കുന്നതിന് നിസ്വാർത്ഥ സേവനം നടത്തിയതിനാണ് അംഗീകാരം. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ അംഗീകാരപത്രം സമർപ്പിച്ചു. കോളനികളിലടക്കം സാമൂഹിക, കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മഹേശ്വരിയുടെ പ്രവർത്തനങ്ങൾ സഹായകരമായിട്ടുണ്ട്. എളേരിത്തട്ടിലെ ഗോപിനാഥൻപിള്ളയുടേയും സൗദാമിനിയമ്മയുടേയും മകളാണ്. ഭർത്താവ് കെ.വി ജയൻ. അനാമിക, ജഗന്നാഥ് എന്നിവർ മക്കളാണ്.

No comments