Breaking News

മലയോരഹൈവേ നിർമ്മാണത്തിനിടെ തെങ്ങ് മുകളിൽ വീണ് ജെ.സി.ബി ഓപ്പറേറ്റർ മരിച്ചു


ചിറ്റാരിക്കാൽ: മലയോരഹൈവേ നിർമ്മാണം നടക്കുന്ന ചിറ്റാരിക്കാൽ ചെറുപുഴ റൂട്ടിലെ മുനയംകുന്ന് അരിയിരുത്തി ഭാഗത്ത് ചെറുപുഴ പാലത്തിന് സമീപം റോഡ് നിർമ്മാണത്തിനായി സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും മണ്ണ് എടുക്കുന്നതിനിടെ  ഹിറ്റാച്ചി യന്ത്രത്തിന് മുകളിലേക്ക് അപ്രതീക്ഷിതമായി തെങ്ങ് മറിഞ്ഞ് വീണ് ഓപ്പറേറ്റർ മരിച്ചു. 

തമിഴ്നാട് സ്വദേശി ഫിനു എന്ന സദയൻ (35) ആണ് മരിച്ചത്. അപകടത്തിന് ശേഷം ആശുപത്രിയിൽ കൊണ്ടു പോകും വഴി മരണം സംഭവിച്ചിരുന്നു.

No comments