വെള്ളരിക്കുണ്ട് താലൂക്ക് ആർ.ടി ഓഫീസ് ബിരിക്കുളത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് കോൺഗ്രസ് ബിരിക്കുളം 180മത് ബൂത്ത് സമ്മേളനം
ബിരിക്കുളം: ബിരിക്കുളം നെല്ലിയരയിലുള്ള ആർ.ടി.ഒ ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ സർക്കാർ ഭൂമിയിൽ ആർ.ടി ഓഫീസ് പണിത് പ്രവർത്തനമാരംഭിച്ചാൽ ജനങ്ങൾക്ക് വെള്ളരിക്കുണ്ടിലേക്കുള്ള യാത്ര ഒഴിവാക്കി സുഖമായ് ടെസ്റ്റിനും, മറ്റ് ഓഫീസ് ആവശ്യങ്ങളും നിറവേറ്റുന്നതിന് സഹായകരമാകും എന്ന് കോൺഗ്രസ് ബിരിക്കുളം 180 ബൂത്ത് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റബ്ബർ കർഷകർക്ക് റോളർ മെഷീനും, വളവും സബ്സിഡി നിരക്കിൽ റബ്ബർ ഉത്പാതകസംഘം വഴി വിതരണം നടത്തി റബ്ബർ കർഷകരെ സഹായിക്കണമെന്നും ആവശ്യപ്പെട്ടു.യോഗം ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. തലമുതിർന്ന നേതാവ് മുഹമ്മദ് റാവുത്തർ പതാക ഉയർത്തി ബാലഗോപാലൻ കാളിയാനം സ്വാഗതവും മുഹമ്മദ് നൗഷാദ് അദ്ധ്യക്ഷതയും വഹിച്ചു. സി വി ഭാവനൻ, കെ പി ബാലകൃഷ്ണൻ, സി വി ബാലകൃഷ്ണൻ, സി ഒ സജി, നോബിൽ മാത്യ, കെ പി ചിത്രലേഖ, റെജി തോക്കനട്ട്, പി സി വർക്കി തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളായ കുട്ടികളെയും മുതിർന്ന കോൺഗ്രസ് നേതാക്കളെയും ആദരിച്ചു.
No comments