ജോലിക്ക് പോയ ശേഷം വീട്ടിൽ തിരിച്ചെത്താതിരുന്ന യുവാവ് തൂങ്ങി മരിച്ച നിലയിൽ
കാഞ്ഞങ്ങാട് : ജോലിക്ക് പോയ ശേഷം വീട്ടിൽ തിരിച്ചെത്താതിരുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹൊസ്ദുർഗ്ഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ രാവണീശ്വരം തണ്ണോട്ട്, ബെള്ളം തട്ടയിലെ ശ്രീധരന്റെ മകൻ വി ശ്രീജിത്ത് (34) ആണ് ജീവനൊടുക്കിയത്. വയറിംഗ് തൊഴിലാളിയായിരുന്നു. വെള്ളിയാഴ്ച രാവിലെ പതിവു പോലെ ജോലിക്കുപോയതായിരുന്നു. വൈകുന്നേരം തിരിച്ചെത്താത്തതിനെ തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടയിലാണ് വീട്ടിനടുത്തു തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഹൊസ്ദുർഗ്ഗ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പ്രവാസിയായിരുന്നു ശ്രീജിത്ത്. മാതാവ്: ശാരദ. ഭാര്യ: ഗാന (കുടക്). ഏഴുമാസം പ്രായമുള്ള കുട്ടിയുണ്ട്.
No comments