അസുഖബാധിതനായി ചികിത്സയിലായിരുന്ന പരപ്പ സ്വദേശിയായ പ്രവാസി മരണപ്പെട്ടു
പരപ്പ : അസുഖബാധിതനായി ചികിത്സയിലായിരുന്ന പ്രവാസി മരണപ്പെട്ടു.പ്രതിഭാനഗർ പരേതരായ ബാലകൃഷ്ണൻ നായരുടെയും മീനാക്ഷി അമ്മയുടെയും മകൻ പള്ളിക്കൈ വീട്ടിൽ മധുസൂദനൻ (53) ആണ് ഇന്നലെ രാത്രി മരണപ്പെട്ടത്... ഭാര്യ രജിത ( വേടകം) ഏകമകൾ ശ്രീലക്ഷ്മി (പത്താം ക്ലാസ് വിദ്യാർത്ഥിനി ജിഎച്ച്എസ്എസ് പരപ്പ) സഹോദരങ്ങൾ കെ ബാലൻ മാസ്റ്റർ, വിജയൻ (പരേതൻ ), ശ്യാമള ചന്ദ്രൻ.സംസ്കാരം രാവിലെ 11 മണിയോടെ വീട്ടുവളപ്പിൽ നടക്കും.
No comments