വെള്ളരിക്കുണ്ട് ടൗണിൽ വാഹന അപകടം ; രണ്ടുപേർക്ക് പരിക്ക്
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ടൗണിൽ അപകടം. 3 വാഹനങ്ങൾ കൂട്ടിയിടിച്ചു. രണ്ടുപേർക്ക് പരിക്ക്.വെള്ളരിക്കുണ്ട് മെഡ്കെയർ ഹോസ്പിറ്റലിന് സമീപത്തെ റോഡിലാണ് അപകടം നടന്നത് .പരിക്കുപറ്റിയവരെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോയി. പിക്കപ്പ് വാനും ഓട്ടോയും സ്കൂട്ടിയും ആണ് കൂട്ടിയിടിച്ചത്. ഇന്നലെ രാത്രി 7- 30 ഓടെയാണ് സംഭവം.
No comments