വെസ്റ്റ് എളേരി കിണറ്റടിയിൽ നടന്ന കോൺഗ്രസ്സ് കുടുംബ സംഗമം കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു..സി പി എം പാർട്ടി വിട്ട് കോൺഗ്രസ്സിലേക്ക് ചേർന്നവർക്ക് സ്വീകരണവും നൽകി
വെസ്റ്റ് എളേരി : കുളത്തുകാട് ബൂത്ത് കുടുംബ സംഗമവും സി പി ഐ എം ൽ നിന്ന് പാർട്ടിയുടെ തെറ്റായ നടപടികളിലും വികസന കാര്യത്തിൽതങ്ങളുടെ പ്രദേശത്തോട് കാട്ടുന്ന അവഗണനയിലും പ്രതിഷേധിച്ച്പാർട്ടി വിട്ട് വന്ന 20 ഓളം പേർക്ക് സ്വീകരണവും കിണറ്റടിയിൽ വെച്ച് നടന്നു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. വെസ്റ്റ് എളേരി മണ്ഡലം പ്രസിഡന്റ് എൻ.വി.പ്രമോദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോയി ജോസഫ് , ജനപ്രതിനിധികളായഏവി.സ്ക്കരൻ . ജെസ്സി ചാക്കോ , സിന്ധു വർഗ്ഗീസ്, മഹിളാ കോൺഗ്രസ് നേതാവ്മിനി ഫ്രാൻസിസ് , സെബാസ്റ്റ്യൻ പാരടിയിൽ, ജെയിംസ് സാജു തുരുത്തേൽ എന്നിവർ സംസാരിച്ചു
No comments