Breaking News

കാസറഗോഡ് രാസലഹരി വേട്ട; എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ


കാസറഗോഡ്: വാഹനപരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കാറിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ. (MDMA) പിടികൂടി. സംഭവത്തിൽ നെല്ലിക്കുന്ന് ബങ്കരക്കുന്ന് സ്വദേശി സിദ്ദിഖ് ബി.എം. (43) നെ കാസറഗോഡ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 32 ഗ്രാം എം.ഡി.എം.എ. ആണ് കണ്ടെടുത്തത്.

കാസറഗോഡ് കറന്തക്കാട് സർവീസ് റോഡിൽ പട്രോളിംഗ് നടത്തുന്നതിനിടെ ആര്യഭവൻ ഹോട്ടലിന് സമീപം രാത്രി 10.35-ഓടെയാണ് നിർത്തിയിട്ടിരുന്ന കാർ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. പോലീസിനെ കണ്ടയുടൻ വാഹനവുമായി കടന്നുകളയാൻ ശ്രമിച്ച പ്രതിയെ സബ് ഇൻസ്‌പെക്ടർ മൗഷമിയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുനിർത്തുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിനുള്ളിലെ ബാഗിൽ സൂക്ഷിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെടുത്തു. ലഹരിമരുന്നിന് പുറമെ, ഇത് അളക്കാനുള്ള  ത്രാസും പോലീസ് പിടിച്ചെടുത്തു.


അന്വേഷണ സംഘത്തിൽ കാസറഗോഡ് എ.എസ്.പി. അച്യുത് അശോക് ഐ.പി.എസിന്റെ മേൽനോട്ടത്തിൽ വിദ്യാനഗർ ഇൻസ്പെക്ടർ ഷൈൻ കെ.പി ( നൈറ്റ് ഓഫീസർ)യുടെ നേതൃത്വത്തിലായിരുന്നു   പരിശോധന. സബ് ഇൻസ്‌പെക്ടർമാരായ മൗഷമി സി.ആർ., നെജിൽ രാജ്, സി.പി.ഒ.മാരായ ശരത്ത് കുമാർ, ജിതേഷ്, നിജിൻ കുമാർ എ.വി., രജീഷ് കാട്ടാമ്പള്ളി, അനീഷ്, ഭക്തശൈവൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്.


No comments