പുല്ലൂരിൽ യുവാവിനെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി കൊന്നക്കാട് -കാഞ്ഞങ്ങാട് റൂട്ടിൽ ഓടുന്ന സ്വാകാര്യ ബസിലെ ഡ്രൈവറായിരുന്നു
കാസർകോട്: ഹരിപുരം, പുല്ലൂരിൽ യുവാവിനെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹരിപുരം പോസ്റ്റാഫീസിനു സമീപത്തെ സബിൻ (32) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിലാണ് മൃതദേഹം കാണപ്പെട്ടത്. ബുധനാഴ്ച രാത്രി വരെ ഇലക്ഷൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വാഹനത്തിന്റെ ഡ്രൈവർ ആയി ജോലി ചെയ്തിരുന്നു. എന്തിനാണ് ആത്മഹത്യ ചെയ്തതെന്നു വ്യക്തമല്ല. കണ്ണൻ- പുഷ്പ ദമ്പതികളുടെ മകനായ സബിൻ വിവാഹിതനാണ്. കൊന്നക്കാട് -കാഞ്ഞങ്ങാട് റൂട്ടിൽ ഓടുന്ന അഞ്ജലി ബസിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നു.രണ്ടു മക്കളുണ്ട്. അമ്പലത്തറ പൊലീസ് അന്വേഷണം തുടങ്ങി.
No comments