Breaking News

ആധാരം എഴുത്ത് ഓഫീസിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ജീവനക്കാരി കുഴഞ്ഞുവീണു മരിച്ചു


നിലേശ്വരം : ആധാരം എഴുത്ത് ഓഫീസിൽ ജോലി ചെയ്തുകൊണ്ടിരിക്കെ  ജീവനക്കാരി കുഴഞ്ഞുവീണു മരിച്ചു. ചിറപ്പുറത്തെ സബ് രജിസ്റ്റർ ഓഫീസിന് സമീപത്തെ ടിവി രതീഷിന്റെ ആധാരം എഴുത്ത് ഓഫീസിലെ ജീവനക്കാരി എളേരി സ്വദേശിനി രമ്യയാണ്(30) ഇന്നു വൈകുന്നേരം ഓഫീസിനകത്ത് കുഴഞ്ഞുവീണ് മരിച്ചത്. ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞു വീണ രമ്യയെ ഉടൻ നീലേശ്വരത്തെ തേജസ്വിനി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. എളേരി സ്വദേശിയായ സുരേശനാണ് ഭർത്താവ്. ഏക മകൻ കണ്ണൻ.

No comments