മലയോരത്തെ മികച്ച കായികതാരം കൂടിയായ അഖിൽ ജോയന്റെ അപ്രതീക്ഷിതവിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തി
വെള്ളരിക്കുണ്ട് : ഉക്രൈൻ റഷ്യ യുദ്ധത്തിൽ കപ്പലിൽ ഉണ്ടായ ബോബ് സ്ഫോടനത്തിൽ മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. വെള്ളരിക്കുണ്ടിലെ വാലിപ്ലാക്കൽ അഖിൽ ജോയൻ (26 ) ആണ് മരിച്ചത്.
വെള്ളരിക്കുണ്ടിലെ ജോയൻ-സാലി ദമ്പതികളുടെ ഏകമകനാണ്. ലീവിന് നാട്ടിൽ വന്ന് വിവാഹം ഉറപ്പിച്ച് ഒരു മാസം തിരിച്ചു പോയത്. ഇന്ന് ഉച്ചയോടെയാണ് ജോലി സ്ഥലത്ത് നിന്നും മരണപ്പെട്ട വിവരം വീട്ടുകാർക്ക് ഇമെയിൽ സന്ദേശം ലഭിച്ചത്.യുക്രെയ്നിൽ ഒഡേസയുടെ തീരത്ത് ചരക്കു കപ്പലിനു നേരെ റഷ്യ നടത്തിയ ആക്രമണത്തിലാണ് അഖിൽ ജോയൻ അടക്കം 10 പേർ കൊല്ലപ്പെട്ടത് . ഗിനിയ-ബിസാവു പതാകയുള്ള കപ്പലിന് നേരെയാണ് റഷ്യൻ ക്രൂസ് മിസൈൽ ആക്രമണം ഉണ്ടായതെന്നു യുക്രെയ്ൻ വ്യോമസേന അറിയിച്ചു. ഇന്ത്യൻ-സിറിയൻ നാവികരാണ് കപ്പലിലുണ്ടായിരുന്നത്. 'ഗോൾഡൻ ലിയോ' എന്ന കപ്പലിനു നേരെയാണ് ആക്രമണം. 8 പേരെ രക്ഷപ്പെടുത്തിയതായി യുക്രെയ്ൻ നാവിക സേന അറിയിച്ചു. ആകെ 17 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിന് പുറമേ യുക്രെയ്ൻ സ്വദേശിയായ പൈലറ്റും കൊല്ലപ്പെട്ടു.
തൻ്റെ പത്തൊമ്പതാം വയസ്സിൽ ഷിപ്പിൽ ജോലിക്ക് ചേർന്ന ജോയൽ മികച്ച വടംവലി താരവും
ഫിംഗർ പുള്ളിംഗിൽ വേൾഡ് റെക്കോർഡ് ഉടമയുമാണ് .അപകടം സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും ബന്ധുക്കൾക്കും ലഭ്യമായിട്ടില്ല.കൂടുതൽ വിവരങ്ങൾക്കായി. വിദേശകാര്യമന്ത്രാലമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഉൾപ്പെടെ നടത്തുകയാണ് ബന്ധുക്കൾ.
No comments