Breaking News

കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ഫ്‌ലാറ്റില്‍ നിന്ന് വീണ് മരിച്ചു


കണ്ണൂര്‍ : കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ഫ്‌ലാറ്റില്‍ നിന്ന് വീണ് മരിച്ചു. മട്ടന്നൂര്‍ വായാന്തോട് എല്‍.ഐ.സി ഓഫിസിനു സമീപം സമ്രത്തിന്റെ മകന്‍ അനീഖ് (17) ആണ് മരിച്ചത്. കക്കാട് ബെല്‍മെയര്‍ ഡൈനാസ്റ്റി ഫ്‌ലാറ്റിലെ പതിനേഴാം നിലയിലെ എഫ് ബ്ലോക്ക് ഭാഗത്ത് നിന്ന് കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു.തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ഓടെയായിരുന്നു സംഭവം. കണ്ണൂര്‍ ഭവന്‍സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. ഇന്ത്യന്‍ സ്‌കുള്‍ മസ്‌കത്തിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്നു. പിതാവ് സമ്രത്ത് മുന്‍ പ്രവാസിയാണ്.  ഏതാനും വര്‍ഷം മുമ്പാണ് കുടുംബം നാട്ടിലേക്ക് മടങ്ങിയത്. അസീം സഹോദരനാണ്. 

No comments