കുമ്പള - മുള്ളേരിയ കെഎസ്ടിപി റോഡിലെ ഭാസ്കര നഗറിൽ വീണ്ടും അപകടം. നിയന്ത്രണം തെറ്റിയ കാർ തോട്ടിലേക്ക് മറിഞ്ഞു
കാസർകോട് : കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിലെ ഭാസ്കര നഗറിൽ വീണ്ടും അപകടം. നിയന്ത്രണം തെറ്റിയ കാർ തോട്ടിലേക്ക് മറിഞ്ഞു. ഇന്ന് (തിങ്കൾ) ഉച്ചയോടെയാണ് അപകടം. സാരമായി പരിക്കേറ്റ നിലയിൽ കളത്തൂർ, ഉളുവാറിലെ മുഹമ്മദ്, ഭാര്യ മറിയുമ്മ, മകൻ ജലീൽ എന്നിവരെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമ്പളയിൽ നിന്നു നായ്ക്കാപ്പ് ഭാഗത്തേക്കു പോവുകയായിരുന്നു കാർ. ഒരു വർഷത്തിനുള്ളിൽ 25ൽ അധികം അപകടങ്ങൾ ഉണ്ടായ സ്ഥലത്താണ് ഇന്നും അപകടമുണ്ടായത്. റോഡ് നിർമ്മാണത്തിലെ അപാകതയാണ് തുടർച്ചയായ അപകടങ്ങൾക്ക് ഇടയാക്കുന്നതെന്നു നാട്ടുകാർ ആരോപിച്ചു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പല തവണ പരാതികൾ നൽകിയിരുന്നുവെങ്കിലും പരിഹാരമായിട്ടില്ലെന്നു കൂട്ടിച്ചേർത്തു.
No comments