Breaking News

തലയില്ലാത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് കേരളത്തിന് പുറത്തുനിന്നെന്ന് നിഗമനം


കാസര്‍കോട് : നെല്ലിക്കുന്ന് കസബ ബീച്ചില്‍ തലയില്ലാത്ത നിലയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് കേരളത്തിന് പുറത്തുനിന്നെന്ന് നിഗമനം. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്.  ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ മൃതദേഹത്തിന്റെ നെഞ്ചിലും വയറിലും കണ്ട അസാധാരണ തുന്നലുകളും മുറിവുകളും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പോസ്റ്റ്മോര്‍ട്ടത്തിന്റെ ഭാഗമാണിതെന്ന് വ്യക്തമായത്. കേരളത്തില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹമല്ല ഇതെന്നും കണ്ടെത്തലുണ്ട്. കര്‍ണാടകയിലോ ഗോവയിലോ ആകാം എന്നാണ് കരുതുന്നത്. 45 വയസ്സ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കഴിഞ്ഞ 11ന് രാവിലെ നെല്ലിക്കുന്ന് സായ് ബീച്ചില്‍ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. എവിടെയെങ്കിലും കുഴിച്ചിട്ട മൃതദേഹം തിരമാലയില്‍പ്പെട്ട് ഒഴുകിയെത്തിയതാണോ എന്നതടക്കം തീരദേശ പൊലീസ് പരിശോധിക്കുകയാണ്. 


No comments