Breaking News

മലയോരമേഖലയിലെ ചെറുകിട വ്യവസായ യൂണിറ്റുകൾ അടച്ചു പൂട്ടലിന്റെ വക്കിൽ .. വൈദ്യുതി മുടക്കത്തിനെതിരെ സമരം പ്രഖ്യാപിച്ച് വ്യാപാരികൾ


വെള്ളരിക്കുണ്ട് : തുടർച്ചയായ വൈദ്യുതി മുടക്കം വ്യാപാര വ്യവസായി മേഖല അടച്ചു പൂട്ടലിന്റെ പക്കൽ എത്തിയിരിക്കുകയാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെ മണിക്കൂറോളം വൈദ്യുതി മുടങ്ങുന്നത് പതിവായി ഇരിക്കുകയാണ്. ഒരു ദിവസം തന്നെ എട്ടും ഒമ്പതും തവണയാണ് വൈദ്യുതി വിതരണം തടസ്സപ്പെടുന്നത്. അതുകൊണ്ടുതന്നെ മലയോരമേഖലയിലെ ചെറുകിട വ്യവസായ യൂണിറ്റുകൾ ഇന്ന് അടച്ചു പൂട്ടന്റെ വക്കിലാണ്. വാടക കൊടുക്കാനും തൊഴിലാളികൾക്ക് കൂലി കൊടുക്കുവാനും സാധിക്കാതെ  വ്യാപാരി വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവർ ഇന്ന് നട്ടംതിരിയുകയാണ്. ഈ സാഹചര്യത്തിൽ അടിയന്തര പരിഹാരം മാർഗങ്ങൾ സർക്കാർ സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് അടിയന്തര ഭരണസമിതി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രത്യക്ഷമായ സമരപരിപാടികൾ ആസൂത്രണം ചെയ്യുവാനും. കെ എസ് ഇ ബി ഓഫീസ് ഉപരോധിക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു. വെള്ളരിക്കുണ്ടിൽ അനുവദിച്ച 110 കെവി സബ്സ്റ്റേഷൻ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും അതുവഴി മാത്രമേ ശാശ്വതമായ പരിഹാരം കണ്ടെത്താൻ സാധിക്കുകയുള്ളൂവെന്നും യോഗം ചൂണ്ടിക്കാട്ടി. യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ അധ്യക്ഷ 0 വഹിച്ചു. ജനറൽ സെക്രട്ടറി ബാബു കല്ലറക്കൽ, ട്രഷറർ സന്തോഷ് കുമാർ പി കെ, ബേബി പി എം, റിങ്കു മാത്യു, അസൈനാർ എ, സാം സെബാസ്റ്റ്യൻ, വിമൽ കുമാർ എന്നിവർ പ്രസംഗിച്ചു.

No comments