Breaking News

ബളാൽ ബ്ലോക്ക് കോൺഗ്രസ് പഠന ക്യാമ്പ് വെള്ളരിക്കുണ്ടിൽ തുടങ്ങി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു


 വെള്ളരിക്കുണ്ട് : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തുന്ന ഏകദിന പഠനക്യാമ്പിന്   വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ ആരംഭിച്ചു രാവിലെ ബ്ലോക്ക് പ്രസിഡന്റ് മധുസൂദൻ ബാലൂർ പതാക ഉയർത്തി ബ്ലോക്കിലെ തിരഞ്ഞെടുക്കപ്പെട്ട 110 ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന ക്യാമ്പ്  ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു 

ചെയർമാൻ രാജു കട്ടയം അധ്യക്ഷത വഹിച്ചു  കെപിസിസി അംഗം മീനാക്ഷി ബാലകൃഷ്ണൻ. ഡിസിസി വൈസ് പ്രസിഡണ്ട് പിജി ദേവ് , ഡിസിസി ജനറൽ സെക്രട്ടറിമാരയ എം സി പ്രഭാകരൻ, പി വി സുരേഷ് , ഹരീഷ് പി നായർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് , സി വി ഭാവനൻ, ബിൻസി ജെയിൻ, എ ലത, കെ രജിത തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കടുക്കുന്നു.

No comments