Breaking News

നീലേശ്വരം ആകാശപാത: ബിജെപി ജില്ലാ പ്രസിഡന്റ് കേന്ദ്ര സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; വിശദമായി പഠിച്ച് നടപടിയെടുക്കുമെന്ന് ഉറപ്പ്


നീലേശ്വരം: നീലേശ്വരത്ത് തൂണുകളോട് കൂടിയ ആകാശപാത നിർമ്മിക്കണം എന്ന ആവശ്യവുമായി ജനകീയ സമര സമിതി നടത്തിവരുന്ന സമരത്തിന്റെ നൂറാം ദിനത്തിൽ നിർണ്ണായക ഇടപെടൽ. വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സമര സമിതി ബിജെപി കാസറഗോഡ് ജില്ലാ പ്രസിഡന്റ് ശ്രീമതി. അശ്വിനി എം.എൽ. മായി ബന്ധപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി സമരത്തിന്റെ നൂറാം ദിവസമായ ജൂൺ 30-ന് ശ്രീമതി. അശ്വിനി എം.എൽ., ബഹു. കേന്ദ്ര റോഡ് ഗതാഗത - ദേശീയപാതാ മന്ത്രാലയ സഹമന്ത്രി ശ്രീ. ഹർഷ് മൽഹോത്രയെ നേരിൽ കണ്ട് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. നീലേശ്വരത്തെ ജനങ്ങൾ നേരിടുന്ന യാത്രാദുരിതവും, ഇവിടെ തൂണുകളോട് കൂടിയ ആകാശപാത നിർമ്മിക്കേണ്ടതിന്റെ അനിവാര്യതയും മന്ത്രിയെ വിശദമായി ധരിപ്പിക്കാൻ ഈ കൂടിക്കാഴ്ചയിൽ സാധിച്ചു. വിഷയം കൃത്യമായി പഠിച്ച ശേഷം ഇതിൽ വേണ്ട കാര്യങ്ങൾ ചെയ്യാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതായി ശ്രീമതി. അശ്വിനി എം.എൽ. സമരസമിതിയെ അറിയിച്ചു. നൂറു ദിവസം പിന്നിട്ട ജനകീയ മുന്നേറ്റത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണ് കേന്ദ്രമന്ത്രിയുടെ ഈ ഉറപ്പ്.

No comments