എട്ടാം ക്ലാസ് വിദ്യാർത്ഥിയായ 13കാരിക്ക് നേരെ ലൈഗീകമായി ആക്രമിച്ച 56 കാരനെ ചീമേനി പോലീസ് അറസ്റ്റ് ചെയ്തു
ചീമേനി: മഴയത്ത് കടവരാന്തയിൽ കയറിനിന്ന 13 കാരിയായ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച് മാനഭംഗപ്പെടുത്തിയ 56 കാരൻ അറസ്റ്റിൽ. കൊടക്കാട് വേങ്ങാപ്പാറയിലെ സോളമന്റെ മകൻ ജോസഫ് സോളമനെ (56) ചീമേനി എസ്ഐ പി.രാമചന്ദ്രൻ അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് എട്ടാംക്ലാസുകാരിയായ വിദ്യാർത്ഥിനി മഴ നനയാതിരിക്കാൻ കടവരാന്തയിൽ കയറിനിന്നത്. ഈ സമയത്ത് ജോസഫ് പെൺകുട്ടിയെ കയറിപിടിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. ഓടിരക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി സംഭവം മാതാപിതാക്കളോട് പറഞ്ഞു. തുടർന്നാണ് ചീമേനി പോലീസിൽ പരാതി നൽകിയത്. അറസ്റ്റിലായ ജോസഫിനെ വൈദ്യ പരിശോധനക്ക് ശേഷം ഉച്ചകഴിഞ്ഞ് ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
No comments