അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചാരണവും ബോധവത്കരണ ക്ലാസ്സും നടത്തി.... വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് സി ഡി എസ് വൈസ് ചെയർപേഴ്സൺ സൗദാമിനി വിജയൻ പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു
ഭീമനടി : ജില്ലാ ലീഗൽ സർവീസസ് അതോററ്റി കാസർഗോഡ്, താലൂക് ലീഗൽ സർവീസസ് കമ്മിറ്റി ഹോസ്ദുർഗ്, തേജസ് എസ് ടി കുടുംബശ്രീ, ഡോ. അംബേദ്കർ ബാലസഭ മണ്ണാട്ടികവല, വിമുക്തി മിഷൻ കാസർഗോഡ് സംയുക്തഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചാരണവും ബോധവത്കരണ ക്ലാസ്സും നടത്തി. തേജസ് എസ് ടി കുടുംബശ്രീ സെക്രട്ടറി ശ്രീമതി.ഗിരിജ മോഹനൻ സ്വാഗതവും പ്രസിഡന്റ്‌ശ്രീമതി.രോ ഹിണി രാജീവൻ അധ്യക്ഷ സ്ഥാനം അലങ്കരിക്കുകയും ചെയ്തു.വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് സി ഡി എസ് വൈസ് ചെയർ പേഴ്സൺ ശ്രീമതി. സൗദമിനി വിജയൻ പരിപാടിയുടെ ഉത്ഘാടനം നിർവഹിക്കുകയും ശ്രീ. ഗോവിന്ദൻ പി, വിമുക്തി മെന്റർ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നയിക്കുകയും ചെയ്തു. ശ്രീമതി. ശാന്ത ചന്ദ്രൻ (എ ഡി എസ്, സെക്രട്ടറി ),ശ്രീമതി.അനിതകുമാരി (പി എൽ വി ),കുമാരി. ദിയ ദാമോദരൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിക്കുകയും ലഹരി വിരുദ്ധ ദിന പ്രതിജ്ഞ (കുമാരി. ശ്രീലക്ഷ്മി )നടത്തുകയും നന്ദി ഭാഷണം ശ്രീമതി. സിന്ധു മനോജ് പറയുകയും ചെയ്തു. ബാലസഭ കുട്ടികളും മറ്റു മുതിർന്ന ആളുകളും ക്ലാസ്സിനെ കുറിച്ച് വളരെ നല്ല അഭിപ്രായം രേഖപെടുത്തുകയും ചെയ്തു.50പേർ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു.
No comments