Breaking News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോംസ്റ്റേയിൽ എത്തിച്ച് പീഡിപ്പിച്ചതായി പരാതി


രാജപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോംസ്റ്റേയിൽ എത്തിച്ച് പീഡിപ്പിച്ചതായി പരാതി. ഇത് സംബന്ധിച്ച് അർജുൻ എന്നയാൾക്കെതിരെ അമ്പലത്തറ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. എന്നാൽ സംഭവസ്ഥലം രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നതിനാൽ കേസ് അങ്ങോട്ടേക്ക് കൈമാറി. പെൺകുട്ടിയുമായി യുവാവ് നേരത്തെ സൗഹൃദത്തിലായിരുന്നുവത്. ഇതിന്റെ മറവിൽ പെൺകുട്ടിയെ ഹോംസ്റ്റേയിൽ എത്തിച്ച് ഉപ്രദവിക്കുകയായിരുന്നുവത്രെ. പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

മറ്റൊരു പരാതിയിൽ പരാതിയിൽ ബാബു എന്നയാൾക്കെതിരെയും രാജപുരം പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. 14വയസുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന പരാതിയിലാണ് കേസെടുത്തത് .

No comments