ജില്ലയിൽ സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തുന്നു
കാസർകോട്: കെ എസ് ആർ ടി സിയുടെ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെ തുടർന്ന് സ്വകാര്യ ബസുകളിൽ യാത്രക്കാർ നന്നേ കുറഞ്ഞു. വലിയ നഷ്ടത്തിലാണ് സ്വകാര്യ ബസുകൾ സർവ്വീസ് ന ടത്തുന്നത്. ഇത് തുടരാൻ കഴിയാത്ത സാഹചര്യത്തിൽ കാ സർകോട് ജില്ലയിലെ സ്വകാര്യ ബസുകൾ ഘട്ടംഘട്ടമായി ജൂൺ 30 ന് മുമ്പ് സർവ്വീസ് നിർത്തും. ഇതിനകം പതിനഞ്ചോളം ബസുകൾ സർവ്വീസ് നിർത്തുന്നതായി മോട്ടോർ വാ ഹന വകുപ്പിനെ അറിയിച്ചു. ജൂൺ 30 ന് മുമ്പ് 70 ശതമാനം സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തുമെന്ന് ബസ് ഉടമ കൾ പറഞ്ഞു.
No comments