കാസർഗോഡ് ചെമ്മനാട് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 23 പവൻ സ്വർണാഭരണം കാണാതായതായി പരാതി...
കാസർകോട് : കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 23 പവൻ സ്വർണാഭരണം കാണാതായതായി പരാതി. ചെമ്മനാട് കൊവ്വൽ കടവത്തെ പ്രൊഫ.കെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലെ 27 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് കവർച്ചചെയ്തതെന്ന് സംശയിക്കുന്നത്. കിടപ്പുമുറിയിലെ അലമാരയിൽ പ്ലാസ്റ്റിക് ബോക്സിനകത്തായിരുന്നു സ്വർണം സൂക്ഷിച്ചത്. 2025 ജനുവരിമാസത്തിനും 2026 മെയ് ഏഴിനും ഇടയ്ക്ക് 3 തവണയായാണ് സ്വർണം കാണാതായതെന്ന് മുഹമ്മദ് കുഞ്ഞി മേൽപറമ്പ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ വീട്ടിൽ പ്ലംബിങ് ജോലിക്കെത്തിയ യുവാവിനെ സംശയമുള്ളതായും പരാതിയിൽ പറയുന്നുണ്ട്. പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
No comments