Breaking News

പെരിയ ചെക്കിപ്പളളത്ത് ക്വാർട്ടേഴ്സിന് സമീപം കഞ്ചാവ് ചെടി കണ്ടെത്തി


കാസർകോട് : പെരിയ ചെക്കിപ്പളളത്ത് ക്വാർട്ടേഴ്സിന് സമീപം കഞ്ചാവ് ചെടി കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന് സമീപത്തുനിന്നാണ് ഏകദേശം 126 സെന്റിമീറ്റർ നീളം ഉയരമുള്ള ചെടി ബേക്കൽ പൊലീസ് കണ്ടെത്തിയത്. ഇത് ആരാണ് നട്ടുപിടിപ്പിച്ചത് എന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണ്. ജില്ലാ പൊലീസ് മേധാവി പി നിധിൻ രാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡിവൈ.എസ്.പി പി.കെ. ആസാദിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ അനിൽകുമാറും സംഘവും സ്ഥലത്തെത്തി ചെടി കസ്റ്റഡിയിലെടുത്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിൽ ലഹരി മാഫിയക്കെതിരെയുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

No comments