Breaking News

പ്ലസ് ടു വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ചായ്യോം സ്വദേശിയായ ഉണ്ണികൃഷ്ണന്റെ മകൾ, പതിനാറുകാരി സാൻവിയ ആണ് മരണപ്പെട്ടത്


ചായ്യോം: പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചായ്യോം ബസാറിന് സമീപത്തെ ഉണ്ണികൃഷ്ണന്റെ മകൾ സാൻവിയ (16) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. രാവിലെ മാതാപിതാക്കൾക്ക് വാട്സാപ്പിൽ 'സോറി' എന്ന് മെസ്സേജ് അയച്ചിരുന്നു. എന്നാൽ മെസ്സേജ് ആരും ശ്രദ്ധിച്ചിരുന്നില്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനും പോലും വരാതിരുന്നതിനെ തുടർന്ന് രണ്ടാം നിലയിൽ ചെന്ന് നോക്കിയപ്പോഴാണ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപ്രതി എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നീലേശ്വരം പൊലിസ് ഇൻക്വസ്റ്റ് നടത്തി. ചായ്യോം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് സാൻവിയ പത്താം ക്ലാസിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിനിയായിരുന്നു. കഴിഞ്ഞ വർഷം വരെ ബങ്കളം ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. നിമിഷയാണ് മാതാവ്. സഹോദരി: മൻഹ ഉണ്ണികൃഷ്ണൻ (അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി). 

No comments