ഒരു കോടിയല്ലേ, മലയാളി കൂടെയില്ലേ! ധ്രുവാന് വീണ്ടും സഹായപ്രവാഹം, ചികിത്സക്കുള്ള 16 കോടി രൂപയും ലഭിച്ചു; എസ് എം എ ബാധിതനായ കുരുന്നിന് ആശ്വാസം...
കൊച്ചി: സ്പൈനൽ മസ്കുലർ അട്രോഫി (എസ് എം എ) ബാധിച്ച ആറ് മാസം പ്രായമായ ധ്രുവാന്റെ ചികിത്സക്ക് തികയാത വന്ന ഒരു കോടി രൂപയും കിട്ടിയതായി മാതാപിതാക്കൾ. ഇതോടെ മരുന്നിനായി വേണ്ട പതിനാറ് കോടി രൂപയും കണ്ടെത്തിയെന്ന് കുടുംബം ആറിയിച്ചു. ചികിത്സയ്ക്ക് പണം സമാഹരിക്കാനുള്ള ധ്രുവാന്റെ കുടുംബത്തിന്റെ പരിശ്രമം സ്വകാര്യ ചാനൽ വാർത്ത നൽകിയിരുന്നു. എറണാകുളം കൂത്താട്ടുകുളം സ്വദേശിയായ ദമ്പതികളുടെ മകനാണ് സുമനസുകളുടെ കരുണയിൽ പുതു ജീവൻ ലഭിക്കുന്നത്.
ധ്രുവാന്റെ അവസ്ഥയറിഞ്ഞ് നല്ല മനസ്സുകൾ സഹായിച്ചപ്പോൾ ആദ്യം 15 കോടി രൂപ കണ്ടെത്താനായിരുന്നു. എന്നാൽ ഇതേ രോഗബാധിതയായ മറ്റൊരു കുഞ്ഞിനായി മുഴുവൻ പണവും കണ്ടെത്തിയതിന് പിന്നാലെ ഉണ്ടായ ആശയക്കുഴപ്പം ധ്രുവാനുള്ള സഹായത്തെയും അവസാനഘട്ടത്തിൽ ബാധിച്ചു.ന്യൂസ് റിപ്പോർട്ട് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ തന്നെ ചികിത്സക്കായി വേണ്ട ഒരു കോടി രൂപയും കുടുംബത്തിന് ലഭിച്ചു.
പേശികൾക്ക് ബലം കുറഞ്ഞ് ചലനശേഷി നഷ്ടപ്പെടുന്ന രോഗം ഒരു മാസം പ്രായമുള്ളപ്പോഴാണ് ധ്രുവാന് കണ്ടെത്തുന്നത്. ആറ് മാസമായി കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശികളായ അനന്തു അശോകും ഭാര്യ അശ്വതിയും മകന്റെ ചികിത്സക്കായുള്ള പണത്തിനായി നെട്ടോട്ടമോടുകയായിരുന്നു. ഇവരെ കൈവിടാതെ നാട്ടുകാർ ചേർത്ത് നിർത്തി സഹായനിധി രൂപീകരിച്ചു. മരുന്നിനായി വേണ്ട 16 കോടി രൂപയിൽ പകുതിയിലധികം കഴിഞ്ഞ ദിവസത്തിനുള്ളിൽ കണ്ടെത്തിയിരുന്നു. ഇതിനിടെ കൂത്താട്ടുകുളത്തിന് അടുത്ത് മൂവാറ്റുപുഴയിലെ ആറ് മാസം പ്രായമുള്ള എസ്എംഎ ബാധിതയായ മിയ മരിയക്ക് വേണ്ടിയും ലോകമലയാളികൾ ഒന്നിച്ചു.
No comments