മടിക്കൈ കണിച്ചിറയില്‍ അറ്റകുറ്റപ്പണിക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ ഷോക്കേറ്റു മരിച്ചു
നീലേശ്വരം : മടിക്കൈ കണിച്ചിറയില്‍ അറ്റകുറ്റപ്പണിക്കിടെ കെ.എസ്.ഇ.ബി ലൈന്‍മാന്‍ ഷോക്കേറ്റു മരിച്ചു. കെ.എസ്.ഇ.ബി മാവുകാല്‍ സെക്ഷനിലെ ലൈന്‍മാനും പുല്ലൂര്‍ മധുരംപാടി സ്വദേശിയുമായ ഭരതന്‍ ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. പ്രദേശത്ത് ലൈന്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടയിലാണ് ഭരതന് ഷോക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ഏറെ നേരം പോസ്റ്റിലെ കമ്പിയില്‍ തൂങ്ങിക്കിടന്ന മൃതദേഹം കാഞ്ഞങ്ങാട് നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് താഴെയിറക്കിയത്.
മൃതദേഹം തുടര്‍നടപടികള്‍ക്കായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
No comments