Breaking News

ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി മരിച്ചു


കുമ്പള:  ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി മരിച്ചു. കുമ്പള കുണ്ടങ്കേരടുക്കയിലെ അബ്ദുള്ളയുടെ മകന്‍ മുബാരിസ് (18) ആണ് ഇന്നലെ രാത്രി മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്.

ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് മുബാരിസ് കുഴഞ്ഞുവീണത്. തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരികയായിരുന്നു. ചികിത്സയ്ക്കിടെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.

മംഗളൂരുവില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായിരുന്നു മുബാരിസ്. മാതാവ്: ആയിഷ. സഹോദരങ്ങള്‍: മനാസ്, മിര്‍സ .

No comments