Breaking News

വീട്ടിൽ വാറ്റ് കേന്ദ്രം; വെള്ളരിക്കുണ്ട് ഏറാംചിറ്റയിൽ 100 ലിറ്റർ വാഷും രണ്ട് ലിറ്റർ വാറ്റ് ചാരായവും പിടികൂടി, വീട്ടുടമ അറസ്റ്റിൽ


വെള്ളരിക്കുണ്ട് : സ്വന്തം വീട് വാറ്റ് കേന്ദ്രമാക്കിയ കേസിൽ ഉടമ അറസ്റ്റിൽ. വീട്ടിൽ നിന്ന് വാറ്റ് ചാരായവും വാഷും പിടിച്ചെടുത്തു. വെള്ളരിക്കുണ്ട് ഏറാംചിറ്റ സ്വദേശി കെ കുഞ്ഞികൃഷ്ണൻ(54) ആണ് എക്സൈസിന്റെ പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി കെ വി സുരേഷും സംഘവും നടത്തിയ റെയ്ഡിലാണ് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 100 ലിറ്റർ വാഷും രണ്ട് ലിറ്റർ വാറ്റ് ചാരായവും പിടികൂടിയത്. തൊണ്ടി സാധനങ്ങളും പ്രതിയെയും തുടർനടപടികൾക്കായി നീലേശ്വരം എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. ഉദ്യോഗസ്ഥരായ വി റീന, പ്രശാന്ത് കുമാർ, അനീഷ് കുമാർ, വിപിൻകുമാർ, ഡ്രൈവർ ശ്രീജേഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.



No comments