Breaking News

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്‌ കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഓണചന്ത ആരംഭിച്ചു ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി അനു ആദ്യവില്പന നടത്തി ഉത്ഘാടനം നിർവ്വഹിച്ചു


ഭീമനടി : വെസ്റ്റ്  എളേരി ഗ്രാമപഞ്ചായത്ത്‌  കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഓണചന്ത ആരംഭിച്ചു. കൃഷിഭവൻ പരിസരത്തുവെച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി അനു ആദ്യവില്പന നടത്തി ഉത്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പ്രസീത രാജൻ അധ്യക്ഷയായ ചടങ്ങിൽ വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ ജനാർദ്ദനൻ,

കുടുംബശ്രീ ചെയർപേഴ്സൺ ഓമന കുഞ്ഞിക്കണ്ണൻ, കാർഷിക വികസന സമിതി അംഗം വി വി അബ്ദുൾഖാദർ തുടങ്ങിയവർ 

ആശംസകൾ അറിയിച്ചു. കൃഷി ഓഫീസർ വി വി രാജീവൻ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ മോളി തോമസ് നന്ദിയും പറഞ്ഞു.

വിപണി വിലയെക്കാൾ 10% അധികവില നൽകി സംഭരിക്കുന്ന പച്ചക്കറികൾ 30 % വില കുറച്ചാണ് വില്പന നടത്തുന്നത്.

No comments