ജിഎച്ച്എസ്എസ് പരപ്പയിൽ എസ്. പി .സി ത്രിദിന ക്യാമ്പ് ആരംഭിച്ചു കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പർ സെറീന കെ.പി ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു
പരപ്പ : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പരപ്പയിൽ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ത്രിദിന ക്യാമ്പ് ആരംഭിച്ചു. വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ പി നളിനാക്ഷൻ പതാക ഉയർത്തി. തുടർന്നു നടന്ന ഉദ്ഘാടന ചടങ്ങിൽ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പർ സെറീന കെ.പി ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. എം ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജെറീനാ ടി ,മൃദുല അരവിന്ദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സുരേഷ് കുമാർ കെ സ്വാഗതവും ദീപ പ്ലാക്കൽ നന്ദിയും രേഖപ്പെടുത്തി.വിവിധ മേഖലകളിലെ പ്രഗത്ഭർ നയിക്കുന്ന ക്ലാസുകളും പരേഡ് പരിശീലനവും തുടർന്നുള്ള ദിവസങ്ങളിൽ നടക്കും.
No comments