Breaking News

സപ്തഭാഷ യോദ്ധാസ് കാസർകോട് സി ആർ പി എഫ് കുടുംബത്തിന്റെ ഓഫീസ് & കോൺഫറൻസ് ഹാൾ ബിൽഡിംഗ്‌ നിർമാണ പ്രവർത്തികളുടെ ഉദ്‌ഘാടനവും ശീലസ്ഥാപന കർമവും നടന്നു


വെള്ളരിക്കുണ്ട് : കാസർഗോഡ് ജില്ലയിലെ സി ആർ പി എഫ്   കൂട്ടായ്മയുടെ സംഘടനയായ സപ്തഭാഷ യോദ്ധാസ് കാസർകോട് സി ആർ പി എഫ്   കുടുംബത്തിന്റെ ഓഫീസ് കം കോൺഫറൻസ് ഹാൾ ബിൽഡിംഗ്‌ നിർമാണ പ്രവർത്തികളുടെ ഉദ്‌ഘാടനവും ശീലസ്ഥാപന കർമവും നടന്നു

 2019 ൽ കാസർഗോഡ് ജില്ലയിൽ സി ആർ പി എഫ് ൽ ജോലി ചെയുന്നവരുടെയും വിരമിച്ചു വന്നവരുടെയും കൂട്ടായ്മയാണ് സപ്തഭാഷ യോദ്ധാസ് കാസർഗോഡ് സി ആർ പി എഫ് കുടുംബം. സപ്തഭാഷ യോദ്ധാസ് കാസർഗോഡ് സി ആർ പി കുടുംബത്തിന്റെ മെമ്പറും ബിൽഡിംഗ് കമ്മിറ്റി അംഗവുമായ രമേശൻ മടിക്കൈയുടെ അധ്യക്ഷയിൽ ചേർന്ന് ഈ മംഗള കർമ്മത്തിൽ ബിൽഡിംഗ് കമ്മിറ്റി കൺവീനർ  മധുസൂദനൻ ബിരിക്കുളം സ്വാഗതവും ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ രാജീവൻ പട്ടേന ഉദ്ഘാടനം നിർവഹിക്കുകയും  ചെയ്തു. സുരേഷ് മടിക്കൈ ( പ്രസിഡന്റ് സപ്തഭാഷ യോദ്ധാസ്) ശ്രീകുമാർ നീലേശ്വരം( ട്രഷറർ സപ്തഭാഷ യോദ്ധാസ്) , വിനു വൈനങ്ങാൽ, ഉമേഷ് റാണ, സത്യൻ നീലേശ്വരം, രാജീവൻ കിളിയളം, രാകേഷ് പരപ്പ,ശ്രീനിവാസ് ഓടയാഞ്ചാൽ, രതീഷ് , ശരത്ത് ചായോത്, അജിത്ത് മുണ്ടക്കണ്ടം,  എന്നിവർ പങ്കെടുത്തു. 

  നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകനായ രജനീഷ് സാർ,കെ വി ഉണ്ണികൃഷ്ണൻ റിട്ടേഡ് ഡെപ്യൂട്ടി സെക്രട്ടറി ഗവൺമെന്റ് ഓഫ് ഇന്ത്യ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ബിൽഡിംഗ് കമ്മിറ്റി മെമ്പറായ നാരായണൻ പി ചോയംകോട് ഈ മംഗള കർമ്മത്തിൽ നന്ദി അറിയിക്കുകയും ചെയ്തു.

No comments