15,000 രൂപ കൈക്കൂലി വാങ്ങിയ കണ്ണൂർ മൈനിംഗ് & ജിയോളജി ഓഫീസിലെ മിനറൽ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ..
കണ്ണൂർ: 15,000 രൂപ കൈക്കൂലി വാങ്ങിയ കണ്ണൂർ മൈനിംഗ് & ജിയോളജി ഓഫീസിലെ മിനറൽ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. കുറ്റ്യേരി സ്വദേശിയായ പി.പി. ശ്രീധരനാണ് കുടുങ്ങിയത്. ചെറുകുന്ന് സ്വദേശിയിൽ നിന്നാണ് പണം വാങ്ങിയത്. പൂഴിമണ്ണ് ശേഖരിച്ച് വിൽപ്പന നടത്താനുള്ള അനുമതിക്കായി കഴിഞ്ഞ വർഷം ജൂണിൽ മൈനിംഗ് & ജിയോളജി ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഒരു വർഷമായിട്ടും ഉദ്യോഗസ്ഥർ സൈറ്റ് ഇൻസ്പെക്ഷൻ നടത്തിയില്ല. ഇതോടെ ചെറുകുന്ന് സ്വദേശി വീണ്ടും ഉദ്യോഗസ്ഥരെ സമീപിച്ചു. അപ്പോഴാണ് പി.പി. ശ്രീധരൻ 15,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
No comments