Breaking News

ഇരിയണ്ണിയില്‍ കാട്ടുപോത്തുകള്‍ കുറുകെ ചാടി നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞു; യാത്രക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു


കാസര്‍കോട്: ഇരിയണ്ണി ഫോറസ്റ്റ് ഓഫീസിന് സമീപം കാട്ടുപോത്തുകള്‍ റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കാര്‍ തകര്‍ന്നു. എരിഞ്ഞിപ്പുഴ സ്വദേശിയുടെ കാറാണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മറിഞ്ഞത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെ ബോവിക്കാനം-കാനത്തൂര്‍ റോഡിലായിരുന്നു സംഭവം.
റോഡിലേക്ക് ഓടിയെത്തിയ കാട്ടുപോത്തുകളെ കണ്ട് കാര്‍ വെട്ടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരന്‍ പരിക്കുകളില്ലാതെ രക്ഷപെട്ടു. പ്രദേശത്ത് കാട്ടുപോത്തുകളുടെ ശല്യം രൂക്ഷമാണെന്നും നാലോളം കാട്ടുപോത്തുകള്‍ ഇവിടെ സ്ഥിരമായി തമ്പടിച്ചിട്ടുണ്ടെന്നും നാട്ടുകാര്‍ അറിയിച്ചു.

No comments