Breaking News

കാലം മാറി ചിരട്ടക്കും വിലയായി... ഇപ്പോൾ വെള്ളരിക്കുണ്ടിൽ ചിരട്ട മോഷണവും...


വെള്ളരിക്കുണ്ട് : കാലം മാറി ചിരട്ടക്കും വിലയായി ചിരട്ട കിട്ടാതായതോടെ ചിരട്ട മോഷണവും ആരംഭിച്ചു.

വെള്ളരിക്കുണ്ട് മെഡ്കെയർ ഹോസ്പിറ്റൽ പരിസരത്തെ രാജേഷിന്റെ  ഇരുമ്പുപണിശാലയിൽ സൂക്ഷിച്ച ചാക്ക് കണക്കിന് ചിരട്ടയാണ് കടത്തികൊണ്ടുപോയത്. വീട് പണി തിരക്ക് കാരണം രണ്ടു ദിവസത്തെ അവധി കഴിഞ്ഞു രാവിലെ പണിശാല തുറക്കാൻ എത്തിയപ്പോഴാണ് ചിരട്ട അടങ്ങിയ ചാക്ക് കെട്ടുകൾ മോഷണം പോയ വിവരം അറിഞ്ഞത്.

കഷ്ടപ്പാടുകൾ കാരണം ഇന്ന് നമ്മുടെ നാട്ടിൽ നിന്നും അന്ന്യം നിൽക്കുന്നതും പുതു തലമുറ കടന്നുവരാത്തതുമായ ഒരു തൊഴിൽ മേഖലയാണ് ഇരുമ്പുപണി. പോരാത്തതിന് ഈ തൊഴിൽ എടുക്കുവാൻ ഏറ്റവും കൂടുതൽ ആവശ്യമുള്ള കരി (ചിരട്ട)കിട്ടാത്ത അവസ്ഥയുമാണുള്ളത്.

രാജേഷ് ഒരാഴ്ച മുൻപ്  കഷ്ടപ്പെട്ട് കണ്ടെത്തി പൈസ കൊടുത്തു ശേഖരിച്ചു വെച്ച ചിരട്ടയാണ് ഇന്നലെ മോഷണം പോയത്. പണമല്ല ചിരട്ട കിട്ടാനുള്ള ദൗർലഭ്യമാണ് കൂടുതൽ ദുരവസ്ഥയെന്നും രാജേഷ് പറഞ്ഞു.

No comments