Breaking News

പാലക്കാട് അരുംകൊല; വൃദ്ധയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി, കൊലപാതകം തെളിഞ്ഞത് വൃദ്ധയെ കാണാനില്ലെന്ന പാരിതിയിൽ


പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ കവർച്ചയ്ക്കിടെ വൃദ്ധയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി. ആട്ടയാമ്പതി സ്വദേശി സരസ്സമാളിനെയാണ് പ്രദേശവാസികളായ യുവാക്കൾ ചേർന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടത്. 66 വയസ്സുകാരിയായ സരസാളിൻ്റെ ആഭരണങ്ങൾ മോഷ്‌ടിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. കഴിഞ്ഞ മാസം 10 നാണ് സരസമ്മാളിനെ കാണാതാവുന്നത്. സംഭവത്തിൽ കൊഴിഞ്ഞാമ്പാറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. പ്രദേശവാസിയായ യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു. അതേസമയം, കവർച്ചയ്ക്കും കൊലപാതകത്തിനും ഇയാളെ സഹായിച്ച 17 കാരനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

No comments