Breaking News

മറാട്ടി സംരക്ഷണ സമിതിയും എംപ്ലോയീസ് ഫോറവും സംയുക്ത ജനറൽ ബോഡി യോഗം ചേർന്നു; പ്രതിഭകളെ ആദരിച്ചു




ബളാംന്തോട്: വെള്ളരിക്കുണ്ട് താലൂക്ക് മറാട്ടി സംരക്ഷണ സമിതിയുടെയും താലൂക്ക് എംപ്ലോയീസ് ഫോറത്തിന്റെയും സംയുക്ത ജനറൽ ബോഡി യോഗവും അനുമോദന യോഗവും ബളാംന്തോട് മിൽമ ഹാളിൽ വച്ച് നടന്നു.

അനുമോദന യോഗത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കെ.എസ്.എഫ്.ഇ (KSFE) കോഴിക്കോട് ഏരിയ ജനറൽ മാനേജർ കെ. ശശികുമാർ നിർവ്വഹിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് താഹൽസിദാർ കെ.ബി. രാമു ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു.

താലൂക്ക് മറാട്ടി സംരക്ഷണ സമിതി പ്രസിഡന്റ് കെ. ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ. ജയരാജൻ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. കെ.ബി. നാരായണൻ യോഗത്തിന് സ്വാഗതം ആശംസിച്ചു.

ടി.പി. പ്രസന്നൻ, കെ. ബാലകൃഷ്ണൻ, സീതാറാം ഓട്ടമല, കെ.സി. ബാലകൃഷ്ണൻ, സുശീലാ ഗോവിന്ദൻ, കെ. കേശവൻ, കെ.ആർ. ചന്ദ്രശേഖരൻ എന്നിവർ യോഗത്തിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ചടങ്ങിൽ വിവിധ മേഖലകളിൽ മികച്ച പ്രഗൽഭ്യം തെളിയിച്ച കുട്ടികളെ മെമെന്റോ നൽകി ആദരിച്ചു. യോഗത്തിൽ വരും വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.

No comments