Breaking News

കുമ്പഡാജെ ഏത്തടുക്കയില്‍ സോളാര്‍ ഡ്രയറില്‍ സൂക്ഷിച്ചിരുന്ന 215 കിലോ ഗ്രാം അടക്ക മോഷ്ടിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍


കാസർകോട്: സോളാർ ഡയറിൽ സൂക്ഷിച്ചിരുന്ന 235 കിലോ അടക്ക കവർച്ച ചെയ്ത കേസിൽ മൂന്നുപേരെ ബദിയടുക്ക പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തു. കിന്നിം ഗാർ,കൈപ്പമംഗല ഹൗസിലെ കെ ഗണേഷ് (29) ഗുത്തിയടുക്ക ഹൗസിലെ ശിശിർ കുമാർ (19), സതീഷ് കുമാർ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുംബഡാജെ പഞ്ചായത്തിലെ ഏത്തടുക്ക സ്വദേശി ഇബ്രാഹിമിന്റെ വീടിനു സമീപത്ത് സോളാർ ഡ്രയറിൽ സൂക്ഷിച്ചിരുന്ന അടയ്ക്ക ജൂലൈ രണ്ടിനും മൂന്നിന് വൈകുന്നേരം അഞ്ചുമണിക്കും ഇടയിലുള്ള സമയത്താണ് കവർച്ച പോയത്. ഇബ്രാഹിം നൽകിയ പരാതി പ്രകാരം ബദിയടുക്ക പൊലീസ് നടത്തിയ തന്ത്രപരമായ അന്വേഷണത്തിലാണ് മൂന്ന് പ്രതികളും പിടിയിലായത് . പ്രതികളുടെ അറസ്റ്റോടെ അടുത്തിടെ ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മറ്റൊരു അടയ്ക്കാ മോഷണ കേസിനും തുമ്പാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യംചെയ്തുവരുന്നു. ബദിയടുക്ക പോലിസ് ഇൻസ്പെക്ടർ അനൂപ് കൃഷ്ണ ആർ.പിയുടെ നേതൃത്വത്തിൽ എസ്ഐ രൂപേഷ്, എഎസ് ഐ പ്രസാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർന്മാരായ ഗോകുൽ, ശ്രീനേഷ് എന്നിവർ ചേർന്നാണ് മോഷ്ടാക്കളെ പിടികൂടിയത്. 

No comments