Breaking News

നാലു യുവാക്കളുടെ മരണത്തിനിടയാക്കിയ കണ്ണൂർ ചാലോട് വാഹനാപകടത്തിൽ മരിച്ചവരിൽ മടിക്കൈ കണ്ടംകുട്ടിച്ചാൽ സ്വദേശിയും


നീലേശ്വരം:നാലു യുവാക്കളുടെ മരണത്തിനിടയാക്കിയ കണ്ണൂർ ചാലോട് വാഹനാപകടത്തിൽ  മരിച്ചവരിൽ മടിക്കൈ കണ്ടംകുട്ടിച്ചാൽ സ്വദേശിയും .മടിക്കൈ കണ്ടംകുട്ടിച്ചാലിലെ ബഷീർ - റീനത്ത് ഈദമ്പതികളുടെ  മകൻ മുഹമ്മദ് റിസ്വാൻ (22) ആണ് മരിച്ച മടിക്കൈ സ്വദേശി.

ബംഗളൂരുവിലെ ബി എം എസ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയാണ്. കണ്ണൂരിലുള്ള സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി വരികയായിരുന്നു.അപകടത്തിൽപ്പെട്ടവർ. സഹോദരങ്ങൾ ഷെബിൻ ഫയാസ്,( മംഗലാപുരം യേനപ്പോയ കോളേജ് നഴ്സിംഗ് വിദ്യാർത്ഥി), ഹിന ഫാത്തിമ (ലിറ്റിൽ ഫ്ലവർ ജിഎച്ച്എസ്എസ്). കണ്ണൂർ അലവിൽ കോളനി ഗേറ്റ് മന്നത്തിൽ മൊയ്‌തീൻ്റെ മകൻ ഷാൻ സിറാജ് (21) ന്യൂദൽഹിയിലെ പരം ഹേത്രി (21), ഹൈദരാബാദിലെ ഹർഷ് സ്‌തൂരി (21) എന്നിവരാണ് മരിച്ച മറ്റു മൂന്ന് പേർ. ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി ആദിത്യ കൃഷ്‌ണ ദീപിനെ  കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   വെള്ളിയാഴ്ച രാത്രി 11. 20 നായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്. ബംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്ന ഇവരെല്ലാം കണ്ണൂരിൽ വിവാഹത്തിൽ പങ്കെടുക്കാൻ കാറിൽ കണ്ണൂരിലേക്ക് പുറപ്പെട്ടതായിരുന്നു. ശനിയും ഞായറുമായാണ് വിവാഹം നടക്കുന്നത്. യാത്രയ്ക്കിടെയാണ് നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചത്. അപകടത്തിൽ കാറിന് തീപിടിച്ചതായും ദൃക്‌സാക്ഷികൾ പറഞ്ഞു. പഠനം പൂർത്തിയാക്കി രണ്ട് മാസം മുമ്പാണ് ഷാനും സുഹൃത്തുക്കളും ബംഗളൂരുവിലെ വിവിധ കമ്പനികളിൽ ജോലിയിൽ പ്രവേശിച്ചത്. മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിശമന വിഭാഗവും നാട്ടുകാരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ കണ്ണൂരിലെ വിവിധആശുപത്രികളിൽ എത്തിച്ചത്.ഒരാൾ അപകട സ്ഥലത്തു വച്ചു തന്നെ മരിച്ചു. ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.

No comments