Breaking News

ഉറങ്ങാൻ കിടന്ന രണ്ടു വിദ്യാർത്ഥികളെ കാണാതായി.. കാസർകോട് ടൗൺ പൊലീസ് കേസെടുത്തു


കാസർകോട്: ഉറങ്ങാൻ കിടന്ന രണ്ടു ദർസ് വിദ്യാർത്ഥികളെ കാണാതായി. എരിയാൽ ജുമാമസ്ജിദിനു കീഴിൽ പ്രവർത്തിക്കുന്ന ഖയ്യൂമിയ ദർസ് വിദ്യാർത്ഥികളായ കോഴിക്കോട്, ചാലിയത്തെ മുഹമ്മദ് സബാൻ, മലപ്പുറം, എലംകോട്ടൂർ മഞ്ഞംപ്പറ്റയിലെ മുഹമ്മദ് ഷഹീർ എന്നിവരെയാണ് കാണാതായത്. ദർസിലെ അധ്യാപകനായ കെ അഫ്സൽ നൽകിയ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്തത് അന്വേഷണം തുടങ്ങി. പുലർച്ചെ ഒരു പതിവു പോലെ വ്യാഴാഴ്ച രാത്രിയിലും ഉറങ്ങാൻ കിടന്നതായിരുന്നു. രാത്രി 11മണിക്കും വെള്ളിയാഴ്ച മണിക്കും ഇടയിലാണ് വിദ്യാർത്ഥികളെ കാണാതായതെന്നു കാസർകോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു.

No comments