കാലവർഷം ആരംഭിച്ച്, ശക്തമായതിനെ പിന്നാലെ കാഞ്ഞങ്ങാട്ട് സ്കൂളിന്റെ കൂറ്റൻ മതിൽ തകർന്നു വീണു
കാസർകോട്: കാലവർഷം ആരംഭിച്ച്, ശക്തമായതിനെ പിന്നാലെ കാഞ്ഞങ്ങാട്ട് സ്കൂളിന്റെ കൂറ്റൻ മതിൽ തകർന്നു വീണു. യു ബി എം സി സ്കൂളിന്റെ മതിലാണ് ഇടിഞ്ഞു വീണത്. ഇന്ന് (വെള്ളി) ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് കൂറ്റൻ മതിൽ ഇടിഞ്ഞു വീണത്. അപകട സമയത്ത് കുട്ടികളെല്ലാം ക്ലാസ് മുറികളിൽ ആയതിനാലാണ് വൻ ദുരന്തം ഒഴിവായത്. 30 മീറ്റർ നീളത്തിലും 10 മീറ്റർ ഉയരത്തിലും ചെങ്കല്ലും കോൺക്രീറ്റും ഉപയോഗിച്ചു നിർമ്മിച്ച മതിലാണ് തകർന്നത്. റോഡിലേയ്ക്കാണ് മതിൽ ഇടിഞ്ഞു വീണത്. ഈ സമയത്ത് റോഡിൽ വാഹനങ്ങളൊന്നും ഇല്ലാതിരുന്നതും ആളപായം ഒഴിവാക്കി.
No comments