Breaking News

കോടോം ബേളൂർ സർക്കാർ ഐടിഐയിൽ നടന്ന പരിസ്ഥിതി ദിന പരിപാടികൾ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ദേശീയ അവാർഡ് ജേതാവുമായ സജീവൻ കാവുങ്കര വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.

കോടോം  ബേളൂർ സർക്കാർ ഐടിഐയിൽ നടന്ന പരിസ്ഥിതി ദിന പരിപാടികൾ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ദേശീയ അവാർഡ് ജേതാവുമായ സജീവൻ കാവുങ്കര വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.  

 കോടോം ബേളൂർ ഐടിഐക്ക് വേണ്ടി പുതുതായി നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ഭാഗമായി ജൈവവൈവിധ്യ പാർക്ക് സ്ഥാപിക്കണമെന്നും ക്യാമ്പസിൽ തണലും പ്രകൃതിയിലൂടെ ആരോഗ്യവും വീണ്ടെടുക്കുന്ന പ്രവർത്തനങ്ങൾ തുടരണമെന്നും ശ്രീ സജീവൻ കാവുങ്കര വിശദീകരിച്ചു.  65ൽ അധികം അപൂർവയിനം ഭക്ഷ്യയോഗ്യ ചീരകളുടെ സംരക്ഷകനും പ്രചാരകനുമാണ് ശ്രീ സജീവൻ കാവുങ്കര.

ചടങ്ങിൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ ശ്രീമതി സന്ധ്യ പി സി,രണ്ടാം വാർഡ് മെമ്പർ ശ്രീ അജീഷ് പി എൻ, ഐടിഐ പ്രിൻസിപ്പാൾ ശ്രീ ആർ കെ സലിം, അധ്യാപകരായ ശ്രീ ജുവിൻ, ശ്രീമതി ബിന്ദു, ശ്രീ സുധാകരൻ, ശ്രീ ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

No comments